top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

സൗദിയിൽ നിയമലംഘനത്തിന് അറസ്റ്റിലായവരുടെ എണ്ണം കൂടുന്നു; കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം

റമദാനിലും നിയമലംഘകര്‍ക്ക് എതിരെ കടുത്ത നടപടി സൗദി. ആഭ്യന്തര മന്ത്രാലയം നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ അകത്തായത് 25,000 പേരാണ്. വിവരങ്ങൾ അതാത് നയതന്ത്ര കാര്യാലയങ്ങളിലേക്കു അറിയിച്ചതായും അധികൃതർ പറഞ്ഞു.

അതിര്‍ത്തി ചട്ടങ്ങള്‍ ലംഘിച്ചതിന് 4,200 പേരെയും താമസചട്ടങ്ങള്‍ ലംഘിച്ചതിന് 18,000 പേരെയും തൊഴില്‍ നിയമലംഘനത്തിന് 3,000 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പറഞ്ഞു.

നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനിന്ന 36 വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. നിലവിൽ എൻഫോഴ്‌സ്‌മെന്റ് നടപടിക്രമങ്ങൾക്ക് വിധേയരായതില്‍ 38,000 പേര്‍ പ്രവാസികളാണ്. ഇതിൽ ഏകദേശം 35,000 പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top