ലക്‌നൗ: യുപിയില്‍ എല്ലാ മതസ്ഥരും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനൊരു യോഗി ആണെന്നും എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘യുപിയില്‍ ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ളീങ്ങളും സുരക്ഷിതരാണ്. എല്ലാ മതപരമായ ആചാരങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടാവും. 100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ളീം കുടുംബമായിരിക്കും ഏറ്റവും സുരക്ഷിതർ. എന്നാൽ 50 മുസ്ളീങ്ങൾക്കിടയിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കുമോ? ഇല്ല, ബംഗ്ളാദേശ് തന്നെയാണ് ഉദാഹരണം.”
“അഫ്‌ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചത്? പാകിസ്ഥാനും ഒരു ഉദാഹരണമായിരുന്നു. 2017നുശേഷം എല്ലാ കലാപങ്ങളും അവസാനിച്ചു. ഞാൻ ഒരു സാധാരണ പൗരനാണ്. എല്ലാവർക്കും പിന്തുണ ലഭിക്കുന്നതിലും വികസനത്തിലുമാണ് ഞാൻ വിശ്വസിക്കുന്നത്. ലോകത്തെവിടെയും ഹിന്ദു ഭരണാധികാരികൾ തങ്ങളുടെ ശക്തി ഉപയോഗിച്ച് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിച്ചതിന് ഉദാഹരണമില്ല”- യോഗി ആദിത്യനാഥ് വ്യക്തമാക്കി.