[current_datetime]

Author name: TestUser

INDIA

ബിജെപി നേതാവിന്റെ വെടിയേറ്റ്‌ മകനും മകളും കൊല്ലപ്പെട്ടു; ഭാര്യക്കും ഒരു മകള്‍ക്കും ഗുരുതര പരുക്ക്

ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബിജെപി നേതാവ് കുടുംബത്തെ കൂട്ടത്തോടെ വെടിവച്ചു. വെടിയേറ്റ് മകനും മകളും കൊല്ലപ്പെട്ടു. ഭാര്യക്കും മറ്റൊരു മകള്‍ക്കും ഗുരുതര പരുക്കേറ്റു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. ബി​ജെ​പി നേതാവ് യോ​ഗേ​ഷ് രോ​ഹി​ല്ല​യാ​ണ് ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. സ​ഹാ​ര​ൻ​പൂ​ർ ജി​ല്ല​യി​ലെ ഗം​ഗോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി. കുടുംബത്തെ കൂട്ടത്തോടെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്ന് യോ​ഗേ​ഷ് രോ​ഹി​ല്ല​ പറഞ്ഞു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പി​സ്റ്റ​ള്‍ പോലീസ് ക​ണ്ടെ​ടു​ത്തു.

WORLD

മരിച്ചത് മുന്‍ യുഎസ് അറ്റോര്‍ണി ജനറല്‍; ജെസീക്ക എബറുടെ മരണത്തില്‍ ദുരൂഹത

മുൻ യു.എസ് അറ്റോർണി ജനറൽ ജെസീക്ക എബറിനെ (43) അലക്‌സാണ്ട്രിയയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ ബെവർലി ഡ്രൈവിലെ വീട്ടിൽ ബോധരഹിതയായ നിലയിലാണ് ഇവരെ കണ്ടത്. മരിച്ചത് സ്‌ത്രീ ജെസീക്ക എബറാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അലക്‌സാണ്ട്രിയ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2021ൽ പ്രസിഡന്റ് ജോ ബൈഡനാണ് ജെസീക്ക എബറിനെ യുഎസ് അറ്റോർണിയായി നാമനിർദേശം ചെയ്‌തത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഈ വർഷം ജനുവരിയിലാണ് രാജിവച്ചത്. 2009ലാണ് ജെസീക്ക എബർ അസിസ്‌റ്റന്റ് യുഎസ് അറ്റോർണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015 മുതൽ 2016 വരെ നീതിന്യായ വകുപ്പിലെ ക്രിമിനൽ ഡിവിഷൻ അസിസ്‌റ്റന്റ് അറ്റോർണി ജനറലിന്റെ കൗൺസിലറായിരുന്നു. പിന്നീട് വെർജീനിയയിലെ ക്രിമിനൽ ഡിവിഷന്റെ ഡപ്യൂട്ടി ചീഫായി.

WORLD

ന്യൂയോർക്കിൽ പൗരന്മാരല്ലാത്തവർക്ക് ഇനി വോട്ടവകാശമില്ല; നിയമം കോടതി റദ്ദാക്കി

ന്യൂയോർക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്ക് ഇനി വോട്ട് ചെയ്യാന്‍ കഴിയില്ല. വോട്ട് ചെയ്യാൻ അനുമതി നൽകുന്ന വിവാദ നിയമം ന്യൂയോർക്ക് അപ്പീൽ കോടതി റദ്ദാക്കി. 2021ൽ സിറ്റി കൗൺസിൽ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വിധിച്ചത്. റിപ്പബ്ലിക്കൻമാരുടെ എതിർപ്പ് മറികടന്നാണ് കൗൺസിൽ നിയമം പാസാക്കിയത്. വിധിയോടെ ന്യൂയോർക്കിലെ ഏകദേശം 800,000 ഗ്രീൻ കാർഡ് ഉടമകളുടെ വോട്ടവകാശത്തിനുള്ള പ്രതീക്ഷകളാണ് ഇല്ലാതായത്. മേയർ എറിക് ആഡംസിന്റെ ഗതാഗത കമ്മിഷണര്‍ യാഡനിസ് റോഡ്രിഗസ് അവതരിപ്പിച്ച ബില്ലാണ് കോടതി റദ്ദാക്കിയത്. നികുതി അടയ്ക്കുകയും സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്നതിനാൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാമെന്ന് വാദം കോടതി അംഗീകരിച്ചില്ല. നിലവിലെ സിറ്റി കൺട്രോളർ സ്ഥാനാർഥികളായ ജസ്റ്റിൻ ബ്രാനൻ, മാർക്ക് ലെവിൻ എന്നിവരും ബില്ലിനെ പിന്തുണച്ചിരുന്നു. എന്നാൽ, മേയർ ബില്ലിൽ ഒപ്പുവെച്ചില്ല. വീറ്റോ ചെയ്യാതിരുന്നതിനാൽ ഇത് നിയമമായി മാറുകയായിരുന്നു.

WORLD

യുഎസിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍; പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്നു

യു.എസിലെ ഇന്ത്യക്കാരുടെ ആശങ്ക വര്‍ധിക്കുന്നു. വെര്‍ജീനിയയിലുള്ള ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറില്‍ എത്തിയയാള്‍ നടത്തിയ വെടിവയ്പില്‍ ജീവന്‍ നഷ്ടമായത് ഇന്ത്യക്കാരനായ അച്ഛനും മകള്‍ക്കുമാണ്. ഗുജറാത്ത് സ്വദേശികളായ പ്രദീപ് പട്ടേല്‍ (56), മകള്‍ ഉര്‍മി (24) എന്നിവരാണ് മരിച്ചത്. മദ്യം വാങ്ങാന്‍ എത്തിയ ജോര്‍ജ് ഫ്രെയ്സിയര്‍ (44) ആണ് വെടിവച്ചത്. ഇയാള്‍ മദ്യം വാങ്ങാനാണ് സ്റ്റോറില്‍ എത്തിയത്. തലേന്ന് രാത്രി എന്തുകൊണ്ട് ഷോപ്പ് അടച്ചു എന്ന് ചോദിച്ചാണ് വെടിവച്ചത്. പ്രദീപ് പട്ടേല്‍ സംഭവസ്ഥലത്ത് വച്ചും മകള്‍ ഉര്‍മി ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. നോര്‍ത്ത് കരോളിനയില്‍ ഇന്ത്യന്‍ വംശജനായ മൈനാക് പട്ടേല്‍ കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഇരട്ട കൊലപാതകം.

WORLD

സൗദിയിൽ നിയമലംഘനത്തിന് അറസ്റ്റിലായവരുടെ എണ്ണം കൂടുന്നു; കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം

റമദാനിലും നിയമലംഘകര്‍ക്ക് എതിരെ കടുത്ത നടപടി സൗദി. ആഭ്യന്തര മന്ത്രാലയം നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ അകത്തായത് 25,000 പേരാണ്. വിവരങ്ങൾ അതാത് നയതന്ത്ര കാര്യാലയങ്ങളിലേക്കു അറിയിച്ചതായും അധികൃതർ പറഞ്ഞു. അതിര്‍ത്തി ചട്ടങ്ങള്‍ ലംഘിച്ചതിന് 4,200 പേരെയും താമസചട്ടങ്ങള്‍ ലംഘിച്ചതിന് 18,000 പേരെയും തൊഴില്‍ നിയമലംഘനത്തിന് 3,000 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പറഞ്ഞു. നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനിന്ന 36 വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. നിലവിൽ എൻഫോഴ്‌സ്‌മെന്റ് നടപടിക്രമങ്ങൾക്ക് വിധേയരായതില്‍ 38,000 പേര്‍ പ്രവാസികളാണ്. ഇതിൽ ഏകദേശം 35,000 പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ്.

INDIA

ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ കെട്ടുകണക്കിന് പണം; അന്വേഷണത്തിന് സുപ്രീംകോടതി

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ ജുഡീഷ്യറി ഉലയുന്നു.പ്രശ്നം ഗൗരവമായി എടുത്ത സുപ്രീംകോടതി ന്വേഷണത്തിന് മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്.ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ,പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലെ തീപ്പിടിത്തത്തെ തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍. തീ കെടുത്താന്‍ എത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് പുറത്തുവന്ന വിവരം. ജസ്റ്റിസ് വര്‍മ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

KERALA

സവര്‍ക്കര്‍ രാജ്യദ്രോഹിയല്ലെന്ന് ഗവര്‍ണര്‍; രാജേന്ദ്ര അർലേക്കറും എസ്എഫ്ഐക്ക് എതിരെ

ആരിഫ് മുഹമ്മദ്‌ഖാന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കറും എസ്എഫ്ഐക്ക് എതിരെ തിരിയുന്നു. ‘സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടത്’ എന്ന എസ്എഫ്ഐ ബാനറാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ ബോര്‍ഡ് ഗവര്‍ണര്‍ കണ്ടത്. വൈസ് ചാൻസിലറോടാണ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയത്. എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല.സമൂഹത്തെ കുറിച്ചാണ് സവർക്കർ എപ്പോഴും ചിന്തിച്ചിരുന്നത്.അദ്ദേഹം കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ തന്നെ ഗവര്‍ണറുടെ ശ്രദ്ധ ആകര്‍ഷിച്ചത് ഈ ബോര്‍ഡാണ്. സവര്‍ക്കര്‍ പരാമര്‍ശം ഗവര്‍ണറെ ചൊടിപ്പിച്ചു. ഇത്തരം ബാനറുകൾ സര്‍വകലാശാലയില്‍ സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം വിസിയോടു നിർദേശിച്ചു.

Scroll to Top