[current_datetime]

Author name: TestUser

SPORTS, Tennis

സ്വിസ് ഓപ്പണില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിയില്‍: ശങ്കറിന് തോല്‍വി

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സെമി ഫൈനലില്‍ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം. ഹോങ് കോങിന്റെ യുങ് എന്‍ഗാ ടിങ് – യുങ് പുയി ലാം സഖ്യത്തെ തകര്‍ത്താണ് വിജയം. 21-18, 21-14 നാണ് ജയം. ഹോങ് കോങ് താരങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്താതെയാണ് കീഴടങ്ങിയത്. ഇവര്‍ക്ക് ചൈനയുടെ ഷെങ് ഷു ലിയു – ടാന്‍ നിങ് സഖ്യത്തെയാണ് സെമിയില്‍ നേരിടേണ്ടത്. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റോ പൊപോവിനോട് ഇന്ത്യയുടെ ശങ്കര്‍ മുത്തുസ്വാമി സുബ്രഹ്‌മണ്യന്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ലോക രണ്ടാംനമ്പര്‍ താരം ആന്‍ഡേഴ്‌സ് ആന്റേഴ്‌സനെ തകര്‍ത്താണ് ശങ്കര്‍ ക്വാര്‍ട്ടറില്‍ എത്തിയത്.

Other Sports

ഫോ​​ർ​​മു​​ല വണ്ണില്‍ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണിന് പിഴച്ചു; തിരിച്ചടിയായത് ഫെ​​രാ​​രിയുടെ സാങ്കേതിക പരിശോധന

ഫോ​​ർ​​മു​​ല വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ൽ ബ്രി​​ട്ടീ​​ഷ് സൂ​​പ്പ​​ർ ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണിന് പിഴച്ചു. പോ​​ൾ​​പൊ​​സി​​ഷ​​നു മു​​ന്പാ​​യു​​ള്ള സ്പ്രി​​ന്റില്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്ത ഹാ​​മി​​ൽ​​ട്ട​​ണി​​ന് റേ​​സി​​ലാണ് പി​​ഴ​​ച്ചത്. സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഹാ​​മി​​ൽ​​ട്ട​​ണി​​നെ അ​​യോ​​ഗ്യ​​നാ​​ക്കി. ഏ​​റ്റ​​വും കു​​റ​​ഞ്ഞ​​ത് ഒ​​ന്പ​​ത് മി​​ല്ലി​​മീ​​റ്റ​​റാ​​ണ് കാ​​റി​​ന്‍റെ പി​​ൻ​​ഭാ​​ഗ​​ത്തെ സ്കി​​ഡി​​നു വേ​​ണ്ട​​ത്.എന്നാല്‍ ഹാ​​മി​​ൽ​​ട്ട​​ണി​​ന്‍റെ ഫെ​​രാ​​രിയുടെ പി​​ൻ​​ഭാ​​ഗ​​ത്തെ സ്കി​​ഡ് ബ്ലോ​​ക്ക് ഏ​​റ്റ​​വും കു​​റ​​ഞ്ഞ ക​​ന​​ത്തി​​ന് താ​​ഴെ​​യാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യിരുന്നു. ഇതിനെ തുടര്‍ന്നാണ് അ​​യോ​​ഗ്യ​​നാ​​ക്ക​​പ്പെ​​ട്ട​​ത്. സ​​ഹ​​ഡ്രൈ​​വ​​റാ​​യ ചാ​​ൾ​​സ് ലെ​​ക്ല​​ർ​​ക്കി​​നെ​​യും അ​​യോ​​ഗ്യ​​നാക്കിയിട്ടുണ്ട്. മ​​ക്‌ലാ​​ര​​ന്‍റെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഡ്രൈ​​വ​​ർ ഓ​​സ്ക​​ർ പി​​യാ​​സ്ട്രി​​യാ​​ണ് ചൈ​​നീ​​സ് ഗ്രാ​​ൻ​​പ്രീ​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്ത​​ത്.

Cricket

ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം; മാപ്പ് പറയണം എന്ന് ആവശ്യം ശക്തമാകുന്നു

ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം. രാജസ്ഥാന്‍ താരവും ഇംഗ്ലീഷ് പേസറുമായ ജോഫ്ര ആര്‍ച്ചറിനെതിരെയാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശമുണ്ടായത്. ലണ്ടനിലെ കറുത്ത ടാക്‌സി’ എന്ന പരാമര്‍ശമാണ് വിവാദമായത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ് മത്സര കമന്ററിക്കിടെയാണ് ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്.ഹര്‍ഭജന്‍ മാപ്പ് പറയണമെന്നും കമന്ററി പാനലില്‍ നിന്ന് പുറത്താക്കണമെന്നുമുള്‍പ്പെടെയുള്ള ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്. പരാമര്‍ശം വിവാദമായെങ്കിലും ഹര്‍ഭജന്‍ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Cricket

ചെന്നൈയെ വിറപ്പിച്ചു; വിഘ്‌നേഷ് പുത്തൂരിന് ധോണിയുടെ പ്രശംസ

ഐപിഎല്ലില്‍ ചെന്നൈയെ വിറപ്പിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിനു ചെന്നൈയുടെ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ പ്രശംസ. സ്പിന്‍ മാന്ത്രികതയില്‍ ചെന്നൈയെ തളച്ചിട്ടതിനാണ് ധോണി അഭിനന്ദിച്ചത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വിഘ്‌നേഷ് മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. മത്സരശേഷം വിഘ്‌നേഷിനെ തോളില്‍തട്ടി അഭിനന്ദിക്കുകയാണ് ധോണി ചെയ്തത്. ധോണിയുമായി വിഘ്‌നേഷ് സംസാരിക്കുകയും ചെയ്തു. ചെന്നൈയുടെ ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്. മത്സരത്തില്‍ ജയം ചെന്നൈയ്ക്ക് തന്നെ ആയിരുന്നെങ്കിലും വിഘ്‌നേഷിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

Cricket

ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ നില ആശങ്കാകുലം; ഹൃദയാഘാതം വന്നത് ധാക്ക പ്രീമിയര്‍ ലീഗിനിടെ

ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (36) ഗുരുതരാവസ്ഥയില്‍. ധാക്ക പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതം വന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് തമീമിന് നെഞ്ചുവേദന വന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് തമീം. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ പ്രാഥമിക വൈദ്യസഹായം നല്‍കി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം ജനുവരിയില്‍ ഇഖ്ബാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ലും അദ്ദേഹം സമാനമായ പ്രഖ്യാപനം നടത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെട്ടതിനെ തുടര്‍ന്ന് തീരുമാനം മാറ്റി.

Cricket

ഐപിഎല്ലില്‍ വരവറിയിച്ച് വിഘ്‌നേഷ് പുത്തൂര്‍; നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വീഴ്ത്തിയത് 3 വിക്കറ്റ്

ഐപിഎല്ലില്‍ ചെന്നൈ-മുംബൈ പോരാട്ടത്തില്‍ തിളങ്ങിയത് കേരളത്തിലെ വിഘ്‌നേഷ് പുത്തൂര്‍. ചെന്നൈ-മുംബൈ പോരാട്ടം കണ്ടവര്‍ വിഘ്‌നേഷിനെ മറക്കാനിടയില്ല. വിജയത്തിലേക്ക് കുതിച്ച ചെന്നൈയെ വിറപ്പിച്ചാണ് വിഘ്നേഷ് മടങ്ങിയത്. മികവുറ്റ പ്രകടനമാണ് ഈ താരം പുറത്തെടുത്തത്. ഏഴ് ഓവറില്‍ 74-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിഘ്‌നേഷ് പുത്തൂര്‍ ബൗളിഗിന് എത്തിയത്. അഞ്ച് റണ്‍സ് വിട്ടുകൊടുത്തിട്ടാണ് ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റെടുത്തത്. നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീണ്ടും വിക്കറ്റെടുത്തു. അതോടെ ചെന്നൈ പ്രതിരോധത്തിലായി.നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് വിഘ്‌നേഷ് മൂന്ന്‌ വിക്കറ്റെടുത്തത്. രചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ചുറി പ്രകടനത്തില്‍ നാലുവിക്കറ്റ് ജയവുമായാണ് ചെന്നൈ മടങ്ങിയത്.

Other Sports

ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളിലേക്ക് ഇ​​ന്ത്യ​​ൻ ടീമും; യോഗ്യത നേടിയത് ബെഹറിനെ തകര്‍ത്ത്

ഫി​​ബ പു​​രു​​ഷ ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ൾ 2025 എ​​ഡി​​ഷ​​നി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ ടീമും. ആവേശഭരിതമായ പോ​​രാ​​ട്ട​​ത്തി​​ൽ ബെ​​ഹ​​റി​​നെ കീ​​ഴ​​ട​​ക്കിയാണ് ഇ​​ന്ത്യ ഏ​​ഷ്യ ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കിയത്. സ്കോ​​ർ 81-77. ഓ​​ഗ​​സ്റ്റ് അ​​ഞ്ച് മു​​ത​​ൽ 17വ​​രെയാണ് ഏ​​ഷ്യ ക​​പ്പ്. സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ജി​​ദ്ദയാണ് വേദിയാകുന്നത്. നീ​​ണ്ട 12 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ ബെ​​ഹ​​റി​​നെ കീ​​ഴ​​ട​​ക്കു​​ന്ന​​ത്. മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി മ​​ല​​യാ​​ളി താ​​രം പ്ര​​ണ​​വ് പ്രി​​ൻ​​സ് 11 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.

INDIA

ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍; ഇടപെടലുമായി ഉപരാഷ്ട്രപതി

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റിയെക്കുറിച്ച് ചര്‍ച്ച നടത്താനാണ് ഉപരാഷ്ട്രപതിയുടെ തീരുമാനം. സഭാ നേതാവ് ജെ.പി.നഡ്ഡയുമായും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കിയതുമായ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) നിയമത്തെക്കുറിച്ച് ധന്‍ഖര്‍ സഭയില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പ്രശ്നം വന്നതിനു ശേഷമാണ് വിഷയത്തിലുള്ള ഇടപെടല്‍. എന്‍ജെഎസി നിലനിന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ് ഉപരാഷ്ട്രപതി പറഞ്ഞത്. സംഭവം നടന്നത് ഉടനടി പുറത്തുവന്നില്ല എന്നതാണ് തന്നെ അലട്ടുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

INDIA

കടല്‍വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കണമെന്ന് രജനികാന്ത്; അഭ്യര്‍ത്ഥന വീഡിയോ സന്ദേശത്തിലൂടെ

കടല്‍വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കാൻ ആഹ്വാനവുമായി നടന്‍ രജനികാന്ത്. തീരദേശവാസികളുടെ സഹായമാണ് രജനി അഭ്യര്‍ഥിച്ചത്. വീഡിയോയിലൂടെയാണ് രജനിയുടെ ആഹ്വാനം. രാജ്യത്തിന്റെ സമാധാനത്തിനും യശസ്സിനും കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ കടൽവഴിയാണെത്തുന്നതെന്ന് മുംബൈ ഭീകരാക്രമണം ഉദാഹരിച്ച് രജനി ചൂണ്ടിക്കാട്ടി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങുന്നവരെ കണ്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്യണം. സിഐഎസ്എഫ് കന്യാകുമാരി വരെ നടത്തുന്ന സൈക്ക്ലത്തോണിന്റെ ഭാഗമായാണ് രജനിയുടെ ആഹ്വാനം. .

KERALA

യുവതിക്കുനേരേ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്; മുന്‍ ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി കസ്റ്റഡിയില്‍. കൂട്ടാലിട സ്വദേശിയായ പ്രവിഷയാണ് ആയുര്‍വേദ ആശുപത്രിയില്‍ ആക്രമണത്തിന് ഇരയായത്. മുന്‍ഭര്‍ത്താവ് പ്രശാന്താണ് പിടിയിലായത്. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ പ്രവിഷ ചികിത്സയിലാണ്. പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാമെന്നു വന്നപ്പോഴാണ് പ്രവിഷ വിവാഹമോചനം നടത്തിയത്. രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇത്. മകനെയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. വിവാഹം കഴിഞ്ഞ് പതിമൂന്ന് വര്‍ഷമായി. രണ്ടു മക്കളുമുണ്ട്. പ്രവിഷയെ പ്രശാന്ത് ഉപദ്രവിക്കുമായിരുന്നു. പീഡനം സഹിക്കാനാകാതെ വരുമ്പോള്‍ പ്രവിഷ സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അപ്പോഴെല്ലാം പ്രശാന്ത് അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. മുന്‍പ് ഹെല്‍മറ്റുകൊണ്ട് പ്രശാന്ത് പുറത്ത് അടിച്ചതിനെ തുടര്‍ന്നാണ് പ്രവിഷയുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. ഇവിടെ വച്ചാണ് പ്രശാന്ത് ആക്രമണം നടത്തിയത്.

Scroll to Top