[current_datetime]

GLOBAL NEWS

Saudi Arabia

സൗദിയുടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലധികം

സൗദിയുടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണക്ക്. 11 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ വന്നത് 28 ലക്ഷം കോളുകളാണ് വന്നത്. അതായത്, ഒരു ദിവസം ഒരു ലക്ഷത്തിന് അടുത്ത് ഫോൺ കോളുകൾ വരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പത്തു ലക്ഷം കോളുകളാണ് മക്കയിൽ നിന്നു മാത്രം ലഭിച്ചത്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി 2025 മാർച്ചിൽ ഏകീകൃത എമർജൻസി നമ്പറായ 911 സെന്ററുകൾക്ക് ആകെ 2,879,325 കോളുകൾ ലഭിച്ചതായി നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് കഴിഞ്ഞ ദിവസം നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവുമധികം കോളുകൾ ലഭിച്ചത് റിയാദിൽ നിന്നുമാണ്. 1,300,628 കോളുകളാണ് ലഭിച്ചത്. തൊട്ടു പിറകിൽ മക്കയാണ്. 1,031,253 കോളുകൾ ലഭിച്ചു. കിഴക്കൻ പ്രവിശ്യയിൽ നിന്ന് ലഭിച്ചത് 547,444 കോളുകളാണ്. മെഡിക്കൽ സേവനങ്ങൾ, തീപിടുത്തം, ദുരന്തങ്ങൾ, ആംബുലൻസ് സേവനം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സാധരണ പൊതുജനം ഈ സേവനം ഉപയോഗപ്പെട്ടുത്തുന്നത്. അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും അവ ഉചിതമായ സുരക്ഷാ, സേവന ഏജൻസികളിലേക്ക് കൈമാറുന്നതിനും ചുമതലയുള്ള ഏകീകൃത എമർജൻസി ഓപ്പറേഷൻസ് സിസ്റ്റത്തിന്റെ ഭാഗമായാണ് കോളുകൾ കൈകാര്യം ചെയ്തത്. എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും അടിയന്തിര ആവശ്യങ്ങൾക്കുള്ള സേവനം ചെയ്യാനുള്ള സംവിധാനം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ പ്രാഥമിക മാർഗനിർദേശം നൽകലും മന്ത്രാലയം നൽകുന്ന സേവനത്തിന്റെ ഭാഗമാണ്. ഓട്ടോമേറ്റഡ് സംവിധാനം വഴി വേഗത്തിലുള്ള സേവനമാണ് ലഭ്യമാകുന്നത്. പ്രത്യേക പരിശീലനം നേടിയ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ള വിദഗ്ധരുടെ സേവനമാണ് ലഭ്യമാക്കുന്നത്.

Kuwait

കുവൈറ്റിന് അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ ജനറൽ അസംബ്ലിയിൽ അം​ഗത്വം

അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ (IAAC) ജനറൽ അസംബ്ലി (അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിമാരുടെ അന്താരാഷ്ട്ര സമ്മേളനം) കുവൈറ്റിന്റെ അസോസിയേഷനിലെ ജനറൽ അസംബ്ലി അംഗത്വം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതായി നീതിന്യായ മന്ത്രാലയം. ചർച്ചകളിലും ആലോചനകളിലും, 1959 ലെ മുൻ ജുഡീഷ്യൽ ഓർഗനൈസേഷൻ നിയമം നമ്പർ (19) അനുസരിച്ച് കുവൈത്ത് നിയമനിർമ്മാതാക്കളുടെ നിലപാട് അവതരിപ്പിച്ചു. ഇത് നിയമവിരുദ്ധമായ ഭരണപരമായ തീരുമാനങ്ങൾക്കുള്ള നഷ്ടപരിഹാരം സിവിൽ കോടതികൾക്ക് വിധിക്കാൻ അനുവദിക്കുകയും, ഭരണപരമായ കരാറുകൾ പരിഗണിക്കാൻ അവർക്ക് അധികാരപരിധി നൽകുകയും ചെയ്തു. 1981 ലെ നിയമം നമ്പർ 20, 1982 ലെ നിയമം നമ്പർ 61 ഭേദഗതി ചെയ്തതിന് ശേഷം, പ്രാഥമിക കോടതികൾ, അപ്പീൽ കോടതികൾ, കാസേഷൻ കോടതികൾ എന്നിവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് സർക്യൂട്ടുകൾ സ്ഥാപിക്കപ്പെട്ടത്. അവിടെ പ്രതിവർഷം ആയിരക്കണക്കിന് കേസുകൾ പരിഗണിക്കപ്പെടുന്നുവെന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

Oman

വ​കാ​ൻ ഗ്രാ​മ​ത്തി​ന്റെ വ​ള​ർ​ച്ച​ ലക്ഷ്യമിട്ട് ഒമാൻ

വ​കാ​ൻ ഗ്രാ​മ​ത്തി​ന്റെ വ​ള​ർ​ച്ച​ ലക്ഷ്യമിട്ട് ഒമാൻ. ഗ്രാ​മ​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക് സ​ഹാ​യ​മേ​കു​ന്ന പ്ര​ധാ​ന സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി തെ​ക്ക​ൻ​ബാ​ത്തി​ന ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് പ്ര​ധാ​ന ക​മ്മി​റ്റി​യു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. റോ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ജ​ല​വി​ത​ര​ണം, അ​തി​ഥി മ​ന്ദി​ര​ങ്ങ​ൾ പോ​ലു​ള്ള ടൂ​റി​സം സം​രം​ഭ​ങ്ങ​ൾ, പ​ർ​വ​ത പാ​ത​ക​ളു​ടെ വി​ക​സ​നം എ​ന്നി​ങ്ങ​നെ വാ​കാ​ൻ ഗ്രാ​മം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​ക​ളെ​ക്കുറിച്ചായിരുന്നു ചർച്ച. ഗ​വ​ർ​ണ​ർ മ​സൂ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ഹാ​ഷെ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഖ​ൽ വി​ലാ​യ​ത്തി​ലെ വാ​ദി മി​സ്ത​ലി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഖ​ൽ വാ​ലി, ഗ്രാ​മ വി​ക​സ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. റോ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ജ​ല​വി​ത​ര​ണം, അ​തി​ഥി മ​ന്ദി​ര​ങ്ങ​ൾ പോ​ലു​ള്ള ടൂ​റി​സം സം​രം​ഭ​ങ്ങ​ൾ, പ​ർ​വ​ത പാ​ത​ക​ളു​ടെ വി​ക​സ​നം എ​ന്നി​ങ്ങ​നെ വാ​കാ​ൻ ഗ്രാ​മം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു. വ​കാ​ൻ ഗ്രാ​മ​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. 32,000 വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ്​ 2023ൽ ​ഇ​വി​ടെ​യെ​ത്തി​യ​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2,000 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ, പ​ടി​ഞ്ഞാ​റ​ൻ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വ​കാ​ൻ ഗ്രാ​മം മ​സ്ക​ത്തി​ൽ​നി​ന്ന് 150 കി.​മീ അ​ക​ലെ​യാ​ണ്. മി​ത​മാ​യ വേ​ന​ൽ​കാ​ല​വും കു​റ​ഞ്ഞ ശൈ​ത്യ​കാ​ല താ​പ​നി​ല​യും ഈ ​പ്ര​ദേ​ശ​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്. സു​ൽ​ത്താ​നേ​റ്റി​ലെ ആ​പ്രി​ക്കോ​ട്ടും പീ​ച്ചും വ​ള​രു​ന്ന ചു​രു​ക്കം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്​ വ​കാ​ൻ. മു​ന്തി​രി, മാ​ത​ള​നാ​ര​ങ്ങ, ഈ​ന്ത​പ്പ​ന, വി​വി​ധ​യി​നം പൂ​ക്ക​ൾ, നാ​ട്ടു​വൈ​ദ്യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ർ​വ​ത​സ​സ്യ​ങ്ങ​ൾ എ​ന്നി​വ​യും ഗ്രാ​മ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ അ​തി​ർ​ത്തി​യി​ലാ​ണ് വ​കാ​ൻ സ്ഥി​തി ചെ​യ്യു​ന്ന​തെ​ങ്കി​ലും തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ന​ഖ​ലി​ന്‍റെ ഭാ​ഗ​മാ​ണ് വ​കാ​ൻ. വ​കാ​ന്​ പു​റ​മെ അ​ൽ ഖു​റ, അ​ൽ ഹ​ജ്ജാ​ർ, മി​സ്ഫ​ത്ത് അ​ൽ ഖു​റ, അ​ൽ ഷി​സ്, അ​ൽ അ​ഖ​ർ, ഹ​ദ്ദി​ഷ്, അ​ൽ ഖ​ദാ​ദ്, അ​ൽ ഖ​ദ്ര, അ​ർ​ദ് അ​ൽ ഷാ​വ, അ​ൽ മി​സ്ഫ​ത്ത്, അ​ൽ ദാ​ഹി​റ എ​ന്നീ​ഗ്രാ​മ​ങ്ങ​ളാ​ണ്​ വാ​ദി മി​ത്ത​ലി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ആ​പ്രി​ക്കോ​ട്ടും പീ​ച്ചും പൂ​ത്തു​ല​ഞ്ഞ്​ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തോ​ടെ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ന​ഖ​ൽ വി​ലാ​യ​ത്തി​ലെ വാ​ദി മി​സ്റ്റ​ലി​ലെ വ​കാ​നി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളൊ​ഴു​കും. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ വ​ന്നെ​ത്താ​റു​ള്ള​ത്. ജ​നു​വ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​വ ര​ണ്ടും പൂ​വി​ട്ട്​ തു​ട​ങ്ങും. പ​ഴ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് കാ​ല​മാ​യ മേ​യ് പ​കു​തി മു​ത​ൽ ആ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ​യാ​ണ് വ​കാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ​മ​യം.

Kuwait, UAE

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​വും സേ​വ​ന​വും കൂ​ടു​ത​ൽ കാര്യക്ഷമമാക്കാൻ കു​വൈ​ത്തും യു.​എ​ന്നും

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​വും സേ​വ​ന​വും കൂ​ടു​ത​ൽ കാര്യക്ഷമമാക്കാൻ കു​വൈ​ത്തും യു.​എ​ന്നും. ഇ​തി​ന്റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല​കാ​ര്യ മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല​യും ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യു.​എ​ൻ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട​ർ ഹെ​ബ ഹ​ഗ്രാ​സും ച​ർ​ച്ച ന​ട​ത്തി. ഭി​ന്ന​ശേ​ഷി സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ​രാ​മ​ർ​ശി​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബെ​ർ​ലി​നി​ൽ ന​ട​ന്ന ആ​ഗോ​ള ഭി​ന്ന​ശേ​ഷി ഉ​ച്ച​കോ​ടി​യി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​സ്സ​ഹ​മാ​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​തയെക്കുറിച്ചും മ​ന്ത്രി സൂ​ചി​പ്പി​ച്ചു. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. യു.​എ​ൻ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലു​ള്ള കു​വൈ​ത്തി​ന്റെ താ​ൽ​പ​ര്യം അ​ൽ ഹു​വൈ​ല ഹെ​ബ ഹ​ഗ്രാ​സി​നെ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി തൊ​ഴി​ലാ​ളി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ലും പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ലും കു​വൈ​ത്തി​ന് സാ​ങ്കേ​തി​ക പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഹെ​ബ ഹ​ഗ്രാ​സ് ഉ​റ​പ്പു ന​ൽ​കി. കു​വൈ​ത്ത് മ​നു​ഷ്യാ​വ​കാ​ശ​കാ​ര്യ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ ജ​വ​ഹ​ർ ഇ​ബ്രാ​ഹിം അ​ൽ ദു​വൈ​ജ് അ​സ്സ​ബാ​ഹും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

UAE

ആ​രോ​ഗ്യ – സു​ര​ക്ഷ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്നതിന് സമ​ഗ്ര പ​ദ്ധതിയുമായി യുഎഇ

രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​ദ്യോ​ഗ​സ്ഥ മോ​ധാ​വി​ത്വം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ – സു​ര​ക്ഷ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നുമായി സ​മ​ഗ്ര​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ആ​രോ​ഗ്യ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം. ജനങ്ങൾക്കുമേലുള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​​പെ​ട​ൽ കു​റ​ച്ച്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ഉ​പ​ഭോ​ക്​​താക്കളുടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സേ​വ​ന വി​ത​ര​ണം പു​ന​ർ​നി​ർ​വ​ചി​ക്കു​ന്ന​തി​നു​മാ​ണ്​ സം​രം​ഭം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഫീ​ഡ്​ ബാ​ക്​ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഉ​പ​ഭോ​ക്​​തൃ കൗ​ൺ​സി​ലു​ക​ൾ, പ​ങ്കാ​ളി​ കേ​ന്ദ്രീ​കൃ​ത​മാ​യ വി​വി​ധ ഗ്രൂ​പ്പു​ക​ൾ, നേ​രി​ട്ടു​ള്ള ഉ​പ​ഭോ​ക്​​തൃ അ​ഭി​മു​ഖം എ​ന്നി​വ ന​ട​പ്പാ​ക്കും. കൂ​ടാ​തെ ദേ​ശീ​യ ത​ല​ത്തി​ൽ ഏ​കീ​കൃ​ത ലൈ​സ​ൻ​സി​ങ്​ പ്ലാ​റ്റ്​​ഫോം വി​ക​സി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സു​സ്ഥി​ര​വും സ്മാ​ർ​ട്ടും ഉ​പ​ഭോ​ക്​​തൃ കേ​ന്ദ്രീ​കൃ​ത​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും. ഇ​തു വ​ഴി എ​ല്ലാ ആ​രോ​ഗ്യ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കു​മു​ള്ള ലൈ​സ​ൻ​സി​ങ്​ ന​ട​പ​ടി​ക​ൾ കേ​ന്ദ്രീ​കൃ​ത​വും ത​ട​സ്സ​മി​ല്ലാ​ത്ത​തു​മാ​കും. അ​തോ​ടൊ​പ്പം സ്വ​കാ​ര്യ, പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കുന്നതിന്റെ ഭാ​ഗമായി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ല​വി​ലു​ള്ള ഡി​ജി​റ്റ​ൽ ല​ബോ​റ​ട്ട​റി​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി​യാ​ക്കാ​നാ​യി ദേ​ശീ​യ ഡി​ജി​റ്റ​ൽ എ​ക്സ്​​പീ​രി​യ​ൻ​സ്​ സെ​ന്‍റ​ർ സ്ഥാ​പി​ക്കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ പു​തി​യ സം​രം​ഭം ​പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​പോ​ർ​ട്ട്​ സ​ർ​വി​സ്​ സെ​ക്ട​ർ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല അ​ഹ്മ​ദ്​ അ​ഹ്​​ലി പ​റ​ഞ്ഞു. വ​ലി​യ രീ​തി​യി​ലു​ള്ള സേ​വ​ന റീ ​എ​ൻ​ജി​നീ​യ​റി​ങ്​ പ​ദ്ധ​തി​ക്കാ​യി മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണെന്നും എ​ല്ലാ സേ​വ​ന​ങ്ങ​ളും പു​ന​ർ​രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ഇതിലൂടെ ല​ക്ഷ്യ​മി​ടു​ന്നു. വി​വി​ധ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ​യും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Gulf, KERALA

ഫോബ്സ് പട്ടികയിൽ സമ്പന്ന മലയാളി യൂസഫലി തന്നെ; ഒന്നാം സ്ഥാനത്ത് ഇലോൺ മസ്ക്

ലോക ശതകോടീശ്വര പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ഫോബ്സിന്റെ ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്താണ് അദ്ദേഹം. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് ആണ് രണ്ടാം സ്ഥാനത്ത്. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. മുകേഷ് അംബാനിയാണ് 9,250 കോടി ഡോളർ ആസ്തിയുമായി ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) ,കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

Bahrain

ബഹ്റൈനില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; നിരവധിപേര്‍ക്ക് പരുക്ക്

ബഹ്റൈനില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഹമല ഏരിയയിലാണ് സംഘര്‍ഷം. നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. പരുക്ക് പറ്റിയവരില്‍ ഒരാൾ ഡൗൺ സിൻ‍ഡ്രോം ബാധിച്ച ബഹ്റൈൻ സ്വദേശിയാണ്. ഒരാളെ ഇഷ്ടിക കൊണ്ട് മർദിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. വഴക്ക് വലിയ സംഘർഷത്തിലേക്ക് മാറി. അക്രമികൾ യുവാക്കളെ പിന്തുടർന്ന് ആക്രമിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Qatar

ഖത്തറിൽ ഇന്ന് മുതൽ ചൂടേറും; പൊടിക്കാറ്റും ശക്തമാകും

ഖത്തറിൽ ഇനി ചൂട് കൂടും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. രണ്ടാഴ്ചയോളം സമാന അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. താപനില ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യും. ഇടിമിന്നലും കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.വൈകുന്നേരം തുടങ്ങി രാത്രിയിലുടനീളമാകും ഇടിമിന്നലും പൊടിക്കാറ്റും. ഏപ്രിൽ മാസത്തെ ശരാശരി പ്രതിദിന താപനില 26.6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

Qatar

പെട്രോൾ വില കുറയും; ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. സൂപ്പർ ​ഗ്രേഡ് പെട്രോളിന് ഇന്ന് മുതൽ 2.05 റിയാലായിരിക്കും ഈടാക്കുക. പ്രീമിയം പെട്രോളിന് ഇന്ന് മുതൽ ലിറ്ററിന് 2.05 റിയാലും ആയിരിക്കും. കഴിഞ്ഞ ദിവസമാണ് ഖത്തർ എനർജി ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പെട്രോൾ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല. ലിറ്ററിന് 2.05 റിയാൽ ആയി തുടരുന്നു.

Saudi Arabia

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ എത്തിയത് 12.22 കോടി പേർ

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കായെത്തിയത് 12.22 കോടി പേർ. 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടെയാണ് ഇത്രയുമധികം ആളുകൾ തീർത്ഥാടനത്തിനായി എത്തിയത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ഇത്രയധികം തീർത്ഥാടകർ എത്തിയത്. ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തീർത്ഥാടകർക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സുദിനമാണ് ഈദുൽ ഫിത്ർ എന്ന് സൽമാൻ രാജാവ് പറഞ്ഞു.

Scroll to Top