[current_datetime]

Author name: TestUser

Qatar

പെട്രോൾ വില കുറയും; ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. സൂപ്പർ ​ഗ്രേഡ് പെട്രോളിന് ഇന്ന് മുതൽ 2.05 റിയാലായിരിക്കും ഈടാക്കുക. പ്രീമിയം പെട്രോളിന് ഇന്ന് മുതൽ ലിറ്ററിന് 2.05 റിയാലും ആയിരിക്കും. കഴിഞ്ഞ ദിവസമാണ് ഖത്തർ എനർജി ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പെട്രോൾ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല. ലിറ്ററിന് 2.05 റിയാൽ ആയി തുടരുന്നു.

Saudi Arabia

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ എത്തിയത് 12.22 കോടി പേർ

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കായെത്തിയത് 12.22 കോടി പേർ. 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടെയാണ് ഇത്രയുമധികം ആളുകൾ തീർത്ഥാടനത്തിനായി എത്തിയത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ഇത്രയധികം തീർത്ഥാടകർ എത്തിയത്. ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തീർത്ഥാടകർക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സുദിനമാണ് ഈദുൽ ഫിത്ർ എന്ന് സൽമാൻ രാജാവ് പറഞ്ഞു.

Saudi Arabia

ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി സൗദിയ; ലക്ഷ്യം യൂറോപ്പിലെ സാന്നിധ്യം

ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി സൗദിയ എയർലൈൻസ്. യൂറോപ്പിലെ സാന്നിധ്യം ആണ് സൗദിയയുടെ ലക്ഷ്യം. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ജൂൺ മുതലാണ് വിയന്നയിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് തുടക്കമാകുന്നത്.ജിദ്ദയിൽ നിന്ന് ആഴ്ചയിൽ 3 തവണ വിയന്നയിലേക്ക് സർവീസ് ഉണ്ടാകും. നിസ്, മലാഗ,ഏതൻസ്, ബാലി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങുമെന്ന് നേരത്തെ സൗദിയ പ്രഖ്യാപനം നടത്തിയിരുന്നു. നിലവിൽ 100 നഗരങ്ങളിലേക്കാണ് സൗദിയ സർവീസ് നടത്തുന്നത്.

Bahrain

ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫാന്‍ വില്ലേജില്‍ തിരക്ക് ഏറുന്നു; വാരാന്ത്യങ്ങളിൽ അർധരാത്രി വരെ പരിപാടികള്‍

ബഹ്‌റൈനിൽ ഫോർമുല വൺ കാറോട്ടത്തിനായി സജ്ജീകരിച്ച ഫോർമുല വൺ ഫാൻ വില്ലേജില്‍ തിരക്ക് ഏറുന്നു. നിരവധി വിനോദ പരിപാടികള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഫാൻ വില്ലേജ് 9 വരെ പ്രവർത്തിക്കും. ഗ്രാൻഡ് പ്രി ട്രാക്കിന്റെ മാതൃകയിൽ സജ്ജീകരിച്ച സ്കെലെക്സ്ട്രിക് മിനി റേസിങ് സ്ലോട്ട് ശ്രദ്ധ പിടിച്ചുപറ്റുന്നു. മിനിയേച്ചർ റേസിങ് കാറുകൾ തിരഞ്ഞെടുത്ത് ഓടിക്കാനും കഴിയും. പ്രശസ്ത സംഗീത ബാൻഡുകളുടെ പരിപാടികള്‍ ഇവിടെയുണ്ട്. വാരാന്ത്യങ്ങളിൽ അർധരാത്രി വരെ പരിപാടികള്‍ നീളുന്നുണ്ട്.

Qatar

ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ; നിരക്കുകള്‍ ഇങ്ങനെ

ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. സൂപ്പർ ​ഗ്രേഡ് പെട്രോളിന് ഇന്ന് മുതൽ 2.05 റിയാലായിരിക്കും ഈടാക്കുക. പ്രീമിയം പെട്രോളിന് ഇന്ന് മുതൽ ലിറ്ററിന് 2.05 റിയാലും ആയിരിക്കും. കഴിഞ്ഞ ദിവസമാണ് ഖത്തർ എനർജി ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പെട്രോൾ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല. ലിറ്ററിന് 2.05 റിയാൽ ആയി തുടരുന്നു.

Saudi Arabia

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ എത്തിയത് 12.22 കോടി പേർ

റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കായെത്തിയത് 12.22 കോടി പേർ. 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടെയാണ് ഇത്രയുമധികം ആളുകൾ തീർത്ഥാടനത്തിനായി എത്തിയത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ഇത്രയധികം തീർത്ഥാടകർ എത്തിയത്. ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തീർത്ഥാടകർക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സുദിനമാണ് ഈദുൽ ഫിത്ർ എന്ന് സൽമാൻ രാജാവ് പറഞ്ഞു.

Saudi Arabia

തീർത്ഥാടകർക്ക് സംസം ജലവുമായി സൗദി; ഔദ്യോ​ഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കി

തീർത്ഥാടകർക്കായി സംസം ജലം ലഭ്യമാക്കി സൗദി അറേബ്യ. സൗദിയിലെ വിമാനത്താവളങ്ങളിലാണ് തീർത്ഥാടകർക്കായി ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിലെ അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ വാങ്ങാൻ കഴിയും. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി. സംസം വെള്ളം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോ​ഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഒരാൾക്ക് ഒരു കുപ്പി സംസം വെള്ളം മാത്രമേ വാങ്ങാൻ അനുമതിയുള്ളു. കൂടാതെ ഇതു സംബന്ധിച്ച പ്രക്രിയകൾ പൂർത്തിയാക്കുന്നതിന് സാധുവായ ഉംറ വിസയോ നുസുക് ആപ്ലിക്കേഷൻ വഴിയുള്ള അനുമതിയോ ഹാജരാക്കണം. സംസം ബോട്ടിലുകൾ വാങ്ങിക്കഴിഞ്ഞാൽ പരിശോധന കഴിഞ്ഞിട്ടുള്ള ല​ഗേജുകളിൽ സൂക്ഷിക്കരുത്. പകരം ഓരോ കുപ്പിയും പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള കൺവെയർ ബൽറ്റുകളിലായിരിക്കണം സൂക്ഷിക്കേണ്ടത്. ഇത് ജലത്തിന്റെ ​ഗുണനിലവാരം സംരക്ഷിക്കുന്നതിനും ഏവിയേഷൻ മാർ​ഗ​ നിർദേശങ്ങൾ പാലിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

GLOBEL
Gulf

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ അറിയിച്ചു. 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരില്‍ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടോടെ നോണ്‍ റെസിഡന്റ് ഇന്ത്യക്കാരായി വിദേശത്ത് തുടരുന്നത്. നോണ്‍ റെസിഡന്റ് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലാണെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക സാംസ്‌കാരിക വിനിമയ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് ഇന്ത്യന്‍ പ്രവാസി സമൂഹമെന്ന് മന്ത്രി പറഞ്ഞു.വിദേശ ഇന്ത്യക്കാര്‍ പണമയയ്ക്കല്‍, വ്യാപാരം, നിക്ഷേപങ്ങള്‍, സാംസ്‌കാരിക വിനിമയങ്ങള്‍, വൈദഗ്ധ്യത്തിന്റെയും അറിവിന്റെയും കൈമാറ്റം എന്നിവയിലൂടെ ഗണ്യമായ സംഭാവന നല്‍കുന്നതിലൂടെ സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇവർ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയെ സംബന്ധിച്ച് ഒരു പാലമായി പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസി ഇന്ത്യക്കാരെന്നും മന്ത്രി വ്യക്തമാക്കി.

Bahrain

62 ൽ നിന്ന് 59 ലേക്ക്; ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റെെൻ

ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റെെൻ. 147 രാജ്യങ്ങളടങ്ങുന്ന സന്തോഷ സൂചിക പട്ടികയിൽ മുൻ വർഷം 62ാം സ്ഥാനത്തായിരുന്ന ബഹ്‌റൈൻ ഇക്കുറി 59ാം സ്ഥാനത്താണുള്ളത്. 10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് ബഹ്‌റൈന്റെ ഈ നേട്ടം. ലോക സന്തോഷദിനത്തിൽ ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസേർച്ച് സെന്ററാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മുൻപ് 2022ലെ സന്തോഷ സൂചികയിൽ ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്തും അറബ് മേഖലയിലും ജി.സി.സി രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തുമായിരുന്നു ബഹ്‌റൈൻ. പിന്നീട് 2023ലും 24ലും ഹാപ്പിനസ് ഇൻഡക്‌സ് റിപ്പോർട്ടിൽ ബഹ്റെെൻ വളരെ പിന്നിലാവുകയായിരുന്നു. ലോക സന്തോഷ സൂചികയിൽ 21ാം സ്ഥാനത്തുള്ള യു.എ.ഇയാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മുൻപിൽ. 30-ാം സ്ഥാനവുമായി കുവൈത്തും 32ാം സ്ഥാനവുമായി സൗദി അറേബ്യയും പിന്നിലുണ്ട്. ഫിൻലൻഡ് ആണ് ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ട്.

TOKIYO MARATHOON
Bahrain

ടോക്കിയോ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്‌റൈന്‍ വനിത; ദാലിയ അല്‍ സാദിഖി

ടോക്കിയോ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്‌റൈന്‍ വനിതയായി ദാലിയ അല്‍ സാദിഖി. അബോട്ട് വേള്‍ഡ് മാരത്തോണ്‍ മേജേഴ്‌സ് പൂര്‍ത്തിയാക്കുന്നതിന്റെയും സിക്സ്റ്റാര്‍ മെഡല്‍ നേടുന്നതിന്റെയും ഭാ​ഗമായി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടാനുമുള്ള ദാലിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേ‌ട്ടം. സ്ത്രീകൾക്ക് അവരുടെ വെല്ലുവിളികളെ മറികടന്ന് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാൻ പ്രചോദനമാകുമെന്ന് ദാലിയ പ്രതികരിച്ചു. ‘2024 ലെ ബെര്‍ലിനിലും 2025ലെ ടോക്കിയോ മത്സരങ്ങളിലും ദാലിയ പങ്കെടുത്തിട്ടുണ്ട്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഒരു പദവിയാണെന്നും വരാനിരിക്കുന്ന മേജർ മത്സരങ്ങളിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും ദാലിയ പറഞ്ഞു. TAG; DALIYA, BAHRAIN WOMEN, TOKIYO MARATHON

Scroll to Top