[current_datetime]

Author name: TestUser

Al-Munther
Bahrain

ബഹ്‌റൈന്റെ സ്വന്തം ഉപഗ്രഹം; അൽ മുൻതർ ഭ്രമണപഥത്തിൽ, ആദ്യ സി​ഗ്​നൽ ഭൂമിയിലെത്തി

ബഹ്‌റൈന്റെ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹമായ അൽ മുൻതർ നിശ്ചിത ഭ്രമണപഥത്തിലെത്തി സിഗ്നലുകൾ അയയ്ക്കാൻ തുടങ്ങിയതായി ബഹ്‌റൈൻ ബഹിരാകാശ ഏജൻസി (ബിഎസ്‌എ). ഗ്രൗണ്ട് സ്റ്റേഷൻ വഴി ഉപ​ഗ്രഹത്തി‌ൽ നിന്ന് സിഗ്നലുകൾ ലഭിച്ചുവെന്നും ഇങ്ങനെ ലഭിച്ച ഡേറ്റകൾ ഉപ​ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ സ്ഥിരതയുള്ളതാണെന്നും നിർദ്ദിഷ്ട സാങ്കേതിക ശ്രേണികൾക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഎസ്‌എ അറിയിച്ചു. 2025 മാർച്ച് 15 ന് യുഎസിലെ വാൻഡൻബർഗ് വ്യോമസേനാ താവളത്തിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപ​ഗ്രഹ വിക്ഷേപണം ന‌‌ടന്നത്. ഉപ​ഗ്രഹത്തിൽ നിന്നും ലഭിച്ച സി​ഗ്നലുകൾ ബഹിരാകാശ മേഖലയിൽ ബഹ്‌റൈനിന്റെ കഴിവുകൾ വികസിപ്പിക്കുന്നതിലെ ശ്രദ്ധേയമായ പുരോഗതിയെ ഇത് പ്രതിഫലിപ്പിക്കുന്നതായി ബി‌എസ്‌എ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അൽ അസീരി പറഞ്ഞു. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയ ഉടൻ തന്നെ സിസ്റ്റം സജീവമാക്കൽ ആരംഭിച്ചതായി അൽ മുൻതർ പ്രോജക്ട് മാനേജർ ആയിഷ അൽ ഹറായും വ്യക്തമാക്കി. ഇതിനു പുറമേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പേലോഡ് ഉൾപ്പെടെയുള്ള നാല് സാങ്കേതിക പേലോഡുകൾ പരീക്ഷിക്കുന്നതിലേക്കുള്ള തയാറെടുപ്പ് നടക്കുന്നതായും ഇപ്പോൾ എന്നും ആശയവിനിമയം, നിയന്ത്രണ സംവിധാനം, ദിശ കണ്ടെത്തൽ തുടങ്ങിയ കോർ സിസ്റ്റങ്ങളുടെ പരീക്ഷണ ഘട്ടത്തിലാണ് രാജ്യമെന്നും ബഹ്‌റൈൻ ബഹിരാകാശ ഏജൻസിയിലെ വി​ഗദ്ധ സംഘം വ്യക്തമാക്കി.

seema.g.nair--empuraan
Television

എമ്പുരാന്‍ ചീത്തവിളി ബാധിക്കില്ലെന്ന് സീമ.ജി.നായര്‍; തട്ടുകട നടത്തിയാലും ജീവിക്കുമെന്ന് നടി

എമ്പുരാന്‍ സിനിമയ്ക്ക് കട്ട സപ്പോര്‍ട്ടാണ് സീമ.ജി.നായര്‍ നല്‍കിയത്. ഇതോടെ നടി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി. കടുത്ത സൈബര്‍ ആക്രമണം നേരിടുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സീമ. “സൈബര്‍ ആക്രമണം തന്നെ ബാധിക്കില്ലെന്നാണ് സീമ പറയുന്നത്. ചീത്ത പറയണം എന്ന് നിര്‍ബന്ധമുള്ളവര്‍ പറഞ്ഞുകൊണ്ടേ ഇരിക്കുക. മടുക്കുന്നതു വരെ പറയുക.” സീമ പറഞ്ഞു. “സിനിമയും സീരിയലും ഇല്ലെങ്കില്‍ തട്ടുകട നടത്തും. ജീവിക്കാന്‍ അതുമതി. സപ്രമഞ്ച കട്ടിലിൽ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല.” സീമ കൂട്ടിച്ചേര്‍ക്കുന്നു.

Business, Personal Finance

പിഎഫിലെ പണം പിന്‍വലിക്കാം നിമിഷങ്ങള്‍ക്കുള്ളില്‍; മെയ്-ജൂണ്‍ മാസത്തോടെ പദ്ധതി യാഥാര്‍ഥ്യമാകും

പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് ഇനി പണം അക്കൗണ്ട് വഴി പിന്‍വലിക്കാം. വരുന്ന മെയ് – ജൂണ്‍ മാസത്തോടെ എടിഎം, യുപിഐ എന്നിവ ഉപയോഗിച്ച് പിഎഫ് തുക പിന്‍വലിക്കാനാകും. സംവിധാനം നടപ്പിലാകുന്നതോടെ പിഎഫില്‍ നിന്നും പണമെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും. പണം പിന്‍വലിക്കാന്‍ എടുക്കുന്ന സമയം കുറയ്ക്കുന്നത് പിഎഫ് വരിക്കാര്‍ക്ക് ആശ്വാസമാകും. ഇതിനായി ഇപിഎഫ്ഒ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സ്ഥാപിച്ചിട്ടുണ്ട്. യുപിഐ സംവിധാനത്തിലേക്ക് പിഎഫ് അക്കൗണ്ടുകളെ സംയോജിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഇതിന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (NPCI) നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഇപിഎഫ്ഒയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. മെയ് മാസത്തോടെ ഇപിഎഫ്ഒ ക്ലെയിമുകള്‍ യുപിഐ വഴി യാഥാര്‍ത്ഥ്യമാകും.

Vasthu

ഫെംഗ്ഷൂയിയെ അറിയാം; കുടുംബഭദ്രത ഉറപ്പിക്കാം

ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് കുറെ രൂപങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാറുണ്ട്. ഇത് ഐശ്വര്യവും ഭാഗ്യവും കുടുംബഭദ്രതയും നിലനിര്‍ത്തും എന്നാണ് വിശ്വാസം. മാനിന്ഫെംഗ്ഷൂയി അനുസരിച്ച് പ്രാധാന്യമുണ്ട്. ദീർഘായുസ്, സഹനശക്തി വേഗത എന്നിവയാണ് മാനിനെ സംബന്ധിച്ച് സൂചിപ്പിക്കുന്നത്. മാനിന് ചൈനീസ് ഭാഷയിൽ ‘ലു’ എന്നാണ് പറയുന്നത്. ഫെംഗ്ഷൂയി മാൻ രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് രോഗങ്ങളെ അകറ്റാനും ആരോഗ്യ പരിപാലനത്തിനും സഹായകമാവുമെന്നാണ് വിശ്വാസം. ഇത് കിടപ്പ് മുറിയുടെ തെക്ക് പടിഞ്ഞാറ് മൂലയിലാണ് സൂക്ഷിക്കേണ്ടത്. പരസ്പര സ്നേഹം നിലനിർത്താനും വിവാഹ ബന്ധം ഉറപ്പിക്കാനും ഈ മാന്‍ രൂപങ്ങള്‍ സഹായിക്കും. മാൻ സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നതിനാൽസമ്പത്തിന്റെ കുടം പേറി നിൽക്കുന്ന മാൻ‌രൂപം സമൃദ്ധി വരുത്തും എന്നും പറയപ്പെടുന്നു.

LITERATURE

ടി.പത്മനാഭന്റെ വീട്ടില്‍ ബംഗാള്‍ മധുരവുമായി ഗവര്‍ണര്‍ എത്തി; കൈകൂപ്പി സ്വീകരിച്ച് കഥാകാരന്‍

തിരക്കുപിടിച്ച പരിപാടിക്കിടയിലും ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ടി.പത്മനാഭന്റെ വീട്ടിലെത്തി.മലയാളത്തിന്റെ തലപ്പൊക്കമുള്ള കഥകള്‍ പിറന്ന വീട്ടിലേക്ക് അദ്ദേഹമെത്തി ആദരത്തോടെ കൈകൂപ്പി. ടി.പത്മനാഭന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു, ഷാള്‍ അണിയിച്ചു. രാജ്ഭവന്റെ മുദ്രയുള്ള മെമന്റോ, ബംഗാള്‍മധുരം, മുണ്ട് എന്നിവയും കഥാകാരന് സ്നേഹോപഹാരമായി നല്‍കി. പയ്യന്നൂരില്‍ തുരീയം സംഗീതോത്സവം ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഗവര്‍ണര്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പത്മനാഭന്‍ പങ്കെടുക്കില്ലെന്ന് അറിഞ്ഞാണ് ഗവര്‍ണര്‍ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്. പത്മനാഭന്റെ സന്തതസഹചാരി കെ.രാമചന്ദ്രന്‍ ‘അദൃശ്യനദി’, ‘എന്റെ കഥ എന്റെ ജീവിതം’, ‘ദയ’, ‘കരുവന്നൂര്‍’ എന്നീ പുസ്തകങ്ങള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. പത്മനാഭന്റെ സഹായിയായ പദ്മാവതിക്ക് ഗവര്‍ണര്‍ക്കൊപ്പം ഫോട്ടോയെടുക്കണം. ‘എന്റെ അമ്മയുടെ പേരാണ് പദ്മാവതി’ -ഫോട്ടെയെടുത്തശേഷം പദ്മാവതിക്ക് സാരി സമ്മാനിക്കുമ്പോള്‍ ഗവര്‍ണര്‍ പറഞ്ഞു.

LITERATURE

എഴുത്തുകാര്‍ക്ക് സമൂഹത്തെ വേണ്ടെന്നും ഇന്‍സ്റ്റഗ്രാം മതിയെന്നും എം.മുകുന്ദന്‍

പല എഴുത്തുകാര്‍ക്കും സമൂഹത്തെ വേണ്ടെന്നും അവര്‍ക്ക് ഇന്‍സ്റ്റഗ്രാം മതിയെന്നും എം.മുകുന്ദന്‍. അഷിതാസ്മാരകസമിതിയുടെ അഷിതാസ്മാരക പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിതെറ്റിപ്പോകുന്ന എഴുത്തുകാര്‍ക്ക് വഴികാണിച്ചുകൊടുക്കാന്‍ അഷിതയ്ക്ക് കഴിയും. അഷിതയെ മനസ്സിലാക്കിയാല്‍ എഴുത്തുകാര്‍ ഒരിക്കലും വഴിതെറ്റിപ്പോകില്ല. അഷിതയുടെ എഴുത്ത് ആത്മനിഷ്ഠമാണെന്ന് പറയുമ്പോഴും സമൂഹത്തിന്റെ വേദനകള്‍ അവര്‍ കാണാതെപോയില്ല. അവരുടെ എഴുത്തുകളില്‍ സമൂഹത്തെക്കുറിച്ചുള്ള ആധിയുണ്ടായിരുന്നു. -മുകുന്ദന്‍ പറഞ്ഞു. മേയര്‍ ഡോ. ബീനാഫിലിപ്പ് പുരസ്‌കാരം നല്‍കി. അക്ബര്‍ ആലിക്കര, കെ.ആര്‍. അജയന്‍, അഭിഷേക് പള്ളത്തേരി, പ്രദീഷ്, റെജി മലയാലപ്പുഴ, ഡോ. ആനന്ദന്‍ രാഘവന്‍, റീത്ത രാജി, സുജ പാറുകണ്ണില്‍ എന്നിവര്‍ മുകുന്ദനില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഷിതാ അനുസ്മരണപ്രഭാഷണം നടത്തി. ബെന്ന ചേന്ദമംഗലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

LITERATURE

നാടകമെഴുത്തില്‍ അരപതിറ്റാണ്ട്‌; ശ്രദ്ധേയനായി മണിലാല്‍

നാടകമെഴുത്തില്‍ അരപതിറ്റാണ്ട്‌ തികച്ച് മണിലാല്‍. അഭിഭാഷകനായ മണിലാല്‍ ഇതിനകം എഴുതിയത് 150-ലധികം പ്രൊഫഷണല്‍ നാടകങ്ങള്‍. മിക്കതും ഹിറ്റും സൂപ്പര്‍ഹിറ്റും. ഇപ്പോഴും നാടകസപര്യ തുടരുന്നു. എഴുത്തിന്റെ ഈ അന്‍പതാംവര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ഇരുപത്തഞ്ച് നാടകങ്ങള്‍ പുസ്തകമായി പുറത്തിറക്കുകയാണ് അദ്ദേഹം. അമച്വര്‍ നാടകങ്ങളില്‍ പയറ്റിത്തെളിഞ്ഞശേഷം 1983-ലാണ് പ്രൊഫഷണല്‍ നാടകരംഗത്ത് എത്തുന്നത്. ‘പടയൊരുക്കം’ എന്ന നാടകത്തിലൂടെ തുടക്കം. അടുത്തവര്‍ഷം നാല് നാടകമാണ് എഴുതിയത്. സംസ്ഥാന അവാര്‍ഡുകളും അക്കാദമി അവാര്‍ഡുകളും ഏറ്റുവാങ്ങിയതിനപ്പുറം കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടകപ്രേമികള്‍ നെഞ്ചേറ്റിയ നാടകങ്ങളായിരുന്നു എല്ലാം. ‘ഉദയഗീതം’, ‘പമ്പാമേള’, ‘കൊടിമരം’ തുടങ്ങി ‘കനല്‍ക്കാറ്റ്’ വരെയായി നാടകങ്ങള്‍ 150 കടന്നു. നടന്‍ തിലകന്‍ സിനിമയില്‍നിന്നു പിണങ്ങി നാടകത്തിലേക്ക് തിരിച്ചുപോകുന്നെന്നു പ്രഖ്യാപിച്ചപ്പോള്‍ തിരഞ്ഞെടുത്തത് മണിലാലിന്റെ രചനയായിരുന്നു. ‘ഇതോ ദൈവത്തിന്റെ സ്വന്തം നാട്’ എന്ന നാടകം അദ്ദേഹംതന്നെ സംവിധാനം ചെയ്തു. ‘ആദിശങ്കരന്‍ ജനിച്ച നാട്ടില്‍’ എന്ന നാടകവും തിലകനാണ് സംവിധാനം ചെയ്തത്. ഉഷാ ഉദയന് ഏറെ പ്രശസ്തി നേടിക്കൊടുത്ത നാടകമായിരുന്നു ‘അങ്കം ജയിക്കാന്‍ ഒരമ്മ’. രാജീവ് ഗാന്ധി വധത്തില്‍ അദ്ദേഹത്തോടൊപ്പം മരിച്ച സുരക്ഷാഭടന്മാരും അവരുടെ കുടുംബവുമായിരുന്നു വിഷയം. മണിലാലിന്റെ എല്ലാ നാടകങ്ങളും ഇങ്ങനെ സാമൂഹികമായ വിഷയങ്ങളെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്നവയാണ്.

LITERATURE

കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എംടി സ്മാരകമാകും

കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എം.ടി.സ്മാരകമാകും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഈ കാര്യത്തില്‍ തീരുമാനമെടുത്തു. ലൈബ്രറി എം.ടി. സ്മാരകമായി നവീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ലൈബ്രറിയുടെ മുന്‍വശത്ത് എം.ടി. സ്‌ക്വയര്‍ ഒരുക്കും. എം.ടി.യുടെ വെങ്കലശില്പം സ്ഥാപിക്കാനും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ബജറ്റില്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. വെങ്കല പ്രതിമ സ്ഥാപിക്കുന്നതിനുള്ള 50 ലക്ഷം രൂപ ഗ്രന്ഥശാലാ പ്രവര്‍ത്തകരില്‍നിന്നും കണ്ടെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വായനയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന ബജറ്റ് ലൈബ്രറി കൗണ്‍സില്‍ പാസാക്കി. 107,60,00000 രൂപ (നൂറ്റിയേഴ് കോടി അറുപത് ലക്ഷം രൂപ) വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

LIFE

കാമുകന്‍മാരെ മാറി മാറി അണിഞ്ഞ് വനേസ ട്രംപ്; പ്രണയ ജീവിതം ഇതുവരെ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ മരുമകളാണ് വനേസ ട്രംപ്. ടൈറ്റാനിക് ഹീറോ ലിയനാർഡോ ഡീ കാപ്രിയോ മുതൽ തെരുവ് ഗുണ്ടകള്‍ വരെയുണ്ട് വനേസ പ്രണയപ്പട്ടികയില്‍. ട്രംപിന്റെ മകൻ ട്രംപ് ജൂനിയറിനെയാണ് വനേസ വിവാഹം കഴിച്ചത്. 2018 ൽ ഇവര്‍ വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ വനേസയ്ക്ക് അഞ്ച് മക്കളുണ്ട്. അമ്മയുടെ വഴി പിന്തുടര്‍ന്ന് മോഡലിങ്ങിലാണ് വനേസയും ജീവിതം തുടങ്ങിയത്. പിന്നീട് സിനിമയിലെത്തി. കിയാനു റീവ്സ്, ജാക്ക് നിക്കോൾസൺ, ഡയാൻ കീറ്റൺ, എന്നിവർക്കൊപ്പം 2003 ൽ ഇറങ്ങിയ ‘സംതിങ്സ് ഗോട്ട ഗിവ്’ എന്ന സിനിമയിൽ വനേസ അഭിനയിച്ചിട്ടുണ്ട്. ‘ബ്രെറ്റ് മൈക്കിൾസ്: ലൈഫ് ആസ് ഐ നോ ഇറ്റ്’ എന്ന 2010ലെ ടെലിവിഷൻ പരമ്പരയിലും അവർ അഭിനയിച്ചു. 2003 ൽ, വനേസയും സഹോദരി വെറോണിക്കയും ‘സെസ്സ’ എന്ന പേരിൽ ഒരു നൈറ്റ്ക്ലബ് ആരംഭിച്ചു. 2010 ൽ ലാ പോഷെ എന്ന പേരിൽ ഹാൻഡ്‌ബാഗുകൾ പുറത്തിറക്കി. ലാറ്റിൻ കിങ്സ് എന്ന ഗുണ്ടാസംഘത്തിലെ വാലന്റിൻ റിവേരയുമായി വനേസ അടുത്തു. പിന്നീട് ലിയോനാർഡോ ഡികാപ്രിയോയുമായി പ്രണയത്തിലായി.അത് പിരിഞ്ഞപ്പോള്‍ സൗദി രാജകുടുംബാംഗം ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ അൽ സൗദുമായി അടുത്ത ബന്ധം. 2001 ൽ ആ ബന്ധവും അവസാനിച്ചു. അതിനു ശേഷമായിരുന്നു ട്രംപ് ജൂനിയറുമായുള്ള അടുപ്പം. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സുമായും പ്രണയത്തിലായി. ടൈഗർ വുഡ്സ് പ്രണയം സ്ഥിരീകരിച്ചതോടെ വനേസ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

LIFE

ഇഡ്ഢലി; ചില കുറുക്കുവഴികള്‍

ഇഡ്ഢലി മലയാളികളുടെ പ്രഭാത ഭക്ഷണമാണ്. ഇഡ്ഢലി തയ്യാറാക്കാന്‍ ചില കുറുക്കുവഴികളുണ്ട്. ചില ചേരുവകളും ഉണ്ട്.അവയെക്കുറിച്ച് അറിയാം. ഇഡ്ഢലി പ്രോട്ടീന്‍ നിറഞ്ഞ ഒരു പ്രതാലാണ്. ഇതിലെ ഉഴുന്നാണ് പ്രോട്ടീന്‍ സ്വഭാവം നല്‍കുന്നത്. ഇഡ്ഢലി ഉണ്ടാക്കാന്‍ ഉഴുന്ന് മൂന്നില്‍ ഒരു ഭാഗമാണ് എടുക്കുക. മൂന്ന് അരിയെങ്കില്‍ ഒന്ന് ഉഴുന്ന് ഇതാണ് കണക്ക്. ഉഴുന്നിലാണ് കൂടുതല്‍ പ്രോട്ടീനുള്ളത്. ഉഴുന്ന് കൂടുതല്‍ എടുക്കുക. ഉഴുന്നിനൊപ്പം സോയാബീന്‍ കുതിര്‍ത്ത് ചേര്‍ത്തും അരയ്ക്കാം. ഇഡ്ഢലി പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. കൂടുതല്‍ ഗുണകരമാക്കാം. അരയ്ക്കാനിടുമ്പോള്‍ അല്‍പം ഉലുവ കൂടി ചേര്‍ക്കുക. ​മൃദുവായ ഇഡ്ഢലി തയ്യാറാക്കാന്‍ ഉഴുന്ന് കുതിര്‍ത്തിയ വെള്ളത്തില്‍ തന്നെ അരിയും ഉഴുന്നുമെല്ലാം അരച്ചെടുക്കണം. വെള്ളം അധികമാകാനും പാടില്ല, കുറയാനും പാടില്ല. ഇതു രണ്ടും ഇഡ്ഢലിയുടെ മാര്‍ദവം നഷ്ടപ്പെടുത്തും.

Scroll to Top