[current_datetime]

Author name: TestUser

POLITICS

ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തികേടും ചെയ്യുമെന്ന് ഗോവിന്ദന്‍; 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കൊടകര കുഴൽപ്പണക്കേസില്‍ ഇഡിക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടകര കളളപ്പണക്കേസിന്റെ രൂപം തന്നെ മാറിയെന്നും ബിജെപിക്കും ആർഎസ്എസിനും വേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ത് വൃത്തികേടും ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു. “ഈ കേസിലെ വസ്തുത സംസ്ഥാന സര്‍ക്കാര്‍ സർക്കാർ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ ഈ വസ്തുത കണക്കിലെടുത്തിട്ടില്ല. ആറ് ചാക്കിൽ പണം കെട്ടി കടത്തിയത് തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴി പോലുമെടുത്തിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് കേസെടുത്തു. ബിജെപി നേതാക്കൾക്ക് പോറൽ വരാത്ത വിധം ചാർജ് ഷീറ്റ് ഇഡി തിരുത്തി. ബിജെപി താൽപര്യം സംരക്ഷിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്. “ബിജെപി മുൻ അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നത്.വസ്തുതകൾ സംസ്ഥാന സർക്കാർ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അതൊന്നും കണക്കിലെടുത്തില്ല. കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുകയാണ്. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും.” – ഗോവിന്ദന്‍ പറഞ്ഞു.

POLITICS

കമ്യൂണിസ്റ്റുകാർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്ന് തരൂര്‍

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും എന്നാൽ അത് സംഭവിക്കുന്നത് ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ. എക്സ് പേജിലൂടെയായിരുന്നു തരൂരിന്റെ പരിഹാസം. സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുമതി നൽകി. അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ തീരുമാനം ഏതാണ്ട്15 മുതൽ 20 വർഷം വർഷം വെെകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ കമ്യൂണിസ്റ്റ് ഗുണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്.ഇന്ത്യയിൽ മൊബെെൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു. ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് സാധാരണക്കാരണെന്ന് മനസിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തു. ആ സാധാരണക്കാരന് വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരിക്കാം.

POLITICS

യുപിയില്‍ മുസ്ളീങ്ങൾ ഏറ്റവും സുരക്ഷിതരെന്ന് യോഗി ആദിത്യനാഥ്; ആഗ്രഹിക്കുന്നത് എല്ലാവരുടെയും സന്തോഷം

ലക്‌നൗ: യുപിയില്‍ എല്ലാ മതസ്ഥരും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനൊരു യോഗി ആണെന്നും എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘യുപിയില്‍ ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ളീങ്ങളും സുരക്ഷിതരാണ്. എല്ലാ മതപരമായ ആചാരങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടാവും. 100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ളീം കുടുംബമായിരിക്കും ഏറ്റവും സുരക്ഷിതർ. എന്നാൽ 50 മുസ്ളീങ്ങൾക്കിടയിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കുമോ? ഇല്ല, ബംഗ്ളാദേശ് തന്നെയാണ് ഉദാഹരണം.” “അഫ്‌ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചത്? പാകിസ്ഥാനും ഒരു ഉദാഹരണമായിരുന്നു. 2017നുശേഷം എല്ലാ കലാപങ്ങളും അവസാനിച്ചു. ഞാൻ ഒരു സാധാരണ പൗരനാണ്. എല്ലാവർക്കും പിന്തുണ ലഭിക്കുന്നതിലും വികസനത്തിലുമാണ് ഞാൻ വിശ്വസിക്കുന്നത്. ലോകത്തെവിടെയും ഹിന്ദു ഭരണാധികാരികൾ തങ്ങളുടെ ശക്തി ഉപയോഗിച്ച് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിച്ചതിന് ഉദാഹരണമില്ല”- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

POLITICS

വി.വി.രാജേഷിനെതിരെ പോസ്റ്ററുകൾ; ബിജെപിയില്‍ പുതിയ വിവാദം

ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപത്തെ ചുവരുകളിലും രാജേഷിന്റെ വീടിന് മുമ്പിലുമാണ് പോസ്റ്ററുകൾ കണ്ടത്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് കാരണക്കാരൻ വി.വി. രാജേഷാണെന്നാണ് പോസ്റ്ററിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ വി.വി.രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കണമെന്ന ആവശ്യവും പോസ്റ്ററുകളിലുണ്ട്. തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പണംപറ്റി പാർട്ടിയെ തോൽപ്പിച്ചത് രാജേഷാണ്. രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പാർട്ടി വിശദമായ അന്വേഷണം നടത്തണമെന്നും പോസ്റ്ററിലുണ്ട്. പോസ്റ്റര്‍ നീക്കണം എന്ന ആവശ്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റര്‍ വന്നതില്‍ കടുത്ത നീരസമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

CRIME, KERALA

ഐബി ഓഫീസറായ മേഘയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പരാതി നല്‍കി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷനിലെ ഐബി ഓഫീസറായ മേഘമധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ഐബിക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി. മധുസൂദനന്‍-നിഷ ദമ്പതികളുടെ ഏക മകളാണ്. ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു. മേഘ തന്നെ വീട്ടുകാരോട് ഈ കാര്യം പറഞ്ഞിരുന്നു. വിവാഹത്തില്‍ എത്തുമെന്നായപ്പോള്‍ ഇയാള്‍ പിന്‍മാറി. ഇതാണ് മരണത്തിന് പിന്നില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പത്തനംതിട്ട കൂടലിലാണ് മേഘയുടെ വീട്. ചാക്കയിലെ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

SPORTS, Tennis

‘ഞാൻ തമാശ പോലും പറയില്ല’; വിചിത്ര പ്രതികരണവുമായി വിംബിള്‍ഡണ്‍ താരം നിക്ക് കിർജിയോസ്

തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ടയാളാണ് 2022 ലെ വിംബിൾഡൺ ഫൈനലിസ്റ്റ് നിക്ക് കിർജിയോസ്. പരിക്കുമൂലം 12 മാസത്തിലേറെയായി വിശ്രമത്തിലായിരുന്ന 29 കാരൻ ഈ വർഷം എടിപി ടൂറിലാണ് തിരിച്ചെത്തിയത്. “വിംബിൾഡൺ വിജയത്തേക്കാൾ ഇഷ്ടം തുടർച്ചയായി 10 മത്സരങ്ങൾ ജയിക്കുന്നതാണ്. ഞാൻ തമാശ പറയുകയുമില്ല.” നിക്കിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗ്രാസ്കോർട്ട് ഇവന്റ് വിജയിക്കണമെങ്കിൽ ഏഴ് മത്സരങ്ങളിൽ വിജയങ്ങൾ ആവശ്യമാണ്. അതിനാല്‍ താരത്തിന്റെ പ്രസ്താവനയില്‍ പലരും സംശയാലുക്കളാണ്. ഈ വർഷം കിർജിയോസ് തന്റെ അഞ്ച് പ്രൊഫഷണൽ മത്സരങ്ങളിൽ ഒന്ന് മാത്രമേ വിജയിച്ചിട്ടുള്ളൂ.

SPORTS, Tennis

സോഫ്റ്റ് ടെന്നീസിനെ പ്രോത്സാഹിപ്പിച്ച് പിയൂഷ് സിംഗ് ചൗഹാൻ; ശ്രദ്ധ പിടിച്ചുപറ്റി ടെന്നീസ് ചാമ്പ്യൻഷിപ്പ്

സോഫ്റ്റ് ടെന്നീസിനെ പ്രോത്സാഹിപ്പിച്ച് പിയൂഷ് സിംഗ് ചൗഹാൻ; ശ്രദ്ധ പിടിച്ചുപറ്റി ടെന്നീസ് ചാമ്പ്യൻഷിപ്പ് ഇന്ത്യ ഇന്റർനാഷണൽ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പും ദക്ഷിണേഷ്യൻ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പും ശ്രദ്ധ പിടിച്ചുപറ്റുന്നു. ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പാഥിക് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മാർച്ച് 17 മുതൽ 22 വരെ ടൂർണമെന്റിൽ ഇറാൻ, കംബോഡിയ, ജപ്പാൻ, തായ്‌ലൻഡ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ആതിഥേയ രാഷ്ട്രമായ ഇന്ത്യ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം അത്‌ലറ്റുകൾ ഒത്തുചേർന്നു. കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നതിനും, കായികരംഗത്തെ മികച്ച ചില അത്‌ലറ്റുകൾക്കെതിരെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർണായക വേദിയായി ചാമ്പ്യൻഷിപ്പ് മാറി. അമച്വർ സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ ഓഫ് ഉത്തർപ്രദേശിന്റെ (എഎസ്ടിഎ യുപി) വൈസ് പ്രസിഡന്റും എസ്ആര്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വൈസ് ചെയർമാനുമായ പീയൂഷ് സിംഗ് ചൗഹാനാണ് ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കിയത്.

SPORTS, Tennis

മിയാമി ഓപ്പണില്‍ തിളക്കം വീണ്ടെടുത്തതായി എമ്മ റഡുകാനു

2021ലെ യുഎസ് ഓപ്പൺ വിജയത്തിനുശേഷം ആദ്യമായി ഫോം വേണ്ടെടുത്തതായി പ്രമുഖ ടെന്നീസ് താരം എമ്മ റഡുകാനു. ചെറുപ്രായത്തില്‍ ഗ്രാൻഡ്സ്ലാം വിജയം നേടിയ താരമാണ് എമ്മ. ഇപ്പോള്‍ ഫോമിലും ഫിറ്റ്നസിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. വ്‌ളാഡിമിർ പ്ലാറ്റെനിക് ആണ് ഏറ്റവും പുതിയ പരിശീലകൻ. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തിയ ശേഷം അടുത്ത ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും എമ്മ പരാജയപ്പെട്ടിരുന്നു. മിയാമിയിൽ പക്ഷെ ഫോം വീണ്ടെടുത്തു. തിങ്കളാഴ്ച മുൻ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിസ്റ്റ് അമാൻഡ അനിസിമോവയെ 6-1 6-3 എന്ന സ്‌കോറിന് നാലാം റൗണ്ടിൽ എമ്മ പരാജയപ്പെടുത്തി.

Other Sports

സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മലയാളി കയ്യൊപ്പ്; മിന്നിത്തിളങ്ങി സമർഥ് ജോഷി

ഭുവനേശ്വറിലെ സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മെ‍ഡലുകൾ മിന്നിത്തിളങ്ങി മലയാളി വിദ്യാര്‍ത്ഥി. സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് നേടിയത്. നേവി ചിൽഡ്രൻസ് സ്കൂൾ വിദ്യാര്‍ഥിയാണ് സമർഥ് ജോഷി. കൊച്ചി സ്വദേശിയാണ് സമർഥ് ജോഷി. ബാക്ക് സ്ട്രോക്ക് 100 മീറ്ററിൽ സ്വർണവും, 200 മീറ്ററിൽ വെള്ളിയും 50 മീറ്ററിൽ വെങ്കലവുമാണ് ജോഷി നേടിയത്. പ്രണവ് ജോഷി – സന്ധ്യ ദമ്പതികളുടെ മകനാണ്.

Other Sports

വിട പറഞ്ഞത് റിങ്ങിലെ സിംഹ ഗര്‍ജ്ജനം; ഓര്‍മയായത് ജോർജ് ഫോർമാൻ എന്ന ബോക്സിംഗ് ഇതിഹാസം

ബോക്‌സിങ് റിങ്ങില്‍ ലോകം കാതോര്‍ത്ത പോരാട്ടമായിരുന്നു 973 ജനുവരി 22ല്‍ നടന്ന ജോ ഫ്രെയ്‌സിയർ-ജോർജ് ഫോർമാൻ പോരാട്ടം. ആദ്യറൗണ്ടിൽ ഫോര്‍മാന്‍ ഫ്രെയ്‌സിയറിനെ ഇടിച്ചു നിലത്തിട്ടു. അഞ്ചുമിനിറ്റിനുള്ളില്‍ ഫ്രെയ്‌സിയറെ ആറുതവണ ഫോർമാൻ ഇടിച്ചിട്ടു. ഫ്രെയ്‌സിയർ പിന്നീടൊരിക്കലും ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചിട്ടില്ല. ഇപ്പോള്‍ ജോര്‍ജ് ഫോര്‍മാന്‍ വിടപറയുമ്പോള്‍ ഓര്‍ക്കുന്നത് ഈ പോരാട്ടമാണ്. ഫ്രെയ്‌സിയറുമായുള്ള പോരാട്ടത്തിന് ശേഷം പിന്നീട് കരുത്തിന്റെ പര്യായമായി മാറി ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ. ആരെയും കൂസാത്തവനായി. സഹജമായി പരുക്കൻ പെരുമാറ്റവും. ബോക്‌സിങ്ങിലേക്കു തിരിഞ്ഞതോടെയാണ് ഫോർമാന്റെ ജീവിതം വഴിമാറിയത്. 1968-ലെ മെക്‌സിക്കോ ഒളിമ്പിക്‌സിൽ അമേരിക്കയ്ക്കായി ബോക്‌സിങ് സ്വർണം നേടിയതോടെയാണ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ഫോര്‍മാന്‍ യുഗമായി. മുഹമ്മദ് അലിയും ജോർജ് ഫോർമാനും ഏറ്റുമുട്ടിയപ്പോഴും ലോകം ആകാംക്ഷയോടെ മത്സരം കണ്ടു. വിജയം അലിക്ക് ആയിരുന്നു. ഈ മത്സരം നടന്ന് മൂന്നുവർഷത്തിനുശേഷം 1977-ൽ ഫോർമാൻ റിങ് വിട്ടു. പിന്നീട് 1994ൽ അദ്ദേഹം തിരിച്ചുവന്നു. 45-ാം വയസ്സിൽ മൈക്കിൾ മൂററെ തോൽപ്പിച്ച് ഏറ്റവും പ്രായംചെന്ന ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി ഫോർമാൻ. 1997-ൽ അദ്ദേഹം ബോക്‌സിങ് അവസാനിച്ചു

Scroll to Top